Foot Ball Top News

ലിവര്പൂളിനെ എഴുതി തളളാൻ വരട്ടെ

May 4, 2019

author:

ലിവര്പൂളിനെ എഴുതി തളളാൻ വരട്ടെ

ജയ  വഴിയിലേക്ക്തിരിച്ചെത്താൻലിവർപൂeറാഫേൽ ബെനെറ്റിസ് ലിവർപൂൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവൻ ആണ്. 2005ലെ ആ ഇസ്റ്റാൻബുൾ രാത്രിക്കു അവർ എന്നും ബെനെറ്റിസ്നോട് കടപെട്ടിരിക്കും. അതു കൊണ്ട് തന്നെയാണ് അദ്ദേഹം എതിർ പരിശീലകൻ ആയി വന്നിട്ടു പോലും നിറഞ്ഞ കയ്യടിയോട് കൂടിയുള്ള വരവേൽപ് ആൻഫീല്ഡ് കരുതി വക്കാറുള്ളത്. എന്നാൽ സെയിന്റ് ജെയിംസ് പാർക്കിൽ നടക്കുന്ന ഇന്നത്തെ മല്സരത്തിൽ ന്യൂ ക്യാസ്സിൽ ടീമിൽ നിന്നും ഒരു മികച്ച പ്രകടനം ഉണ്ടാവരുതെ എന്നായിരിക്കും ക്ളോപ്പന്റെയും ടീമിന്റെയും പ്രാർത്ഥന.

ടൈറ്റിൽ റയ്‌സിൽ നില നിൽക്കാൻ ജയം അനിവാര്യമാണെന്നിരിക്കെ ഇതും മറ്റൊരു നോക്കോട്ട് മത്സരം ആയി തന്നെ ലിവേർപൂളിന്. റോബർട്ടോ ഫിർമിനോ ഇപ്പോഴും 100 ശതമാനം ക്ഷമത കൈവരിച്ചിട്ടില്ല എന്നതാണ് ലിവേർപൂളിനെ അലട്ടുന്ന ഒരു വിഷയം. ബാഴ്‌സിലോണക്കെതിരെ ഉള്ള മത്സരത്തിൽ പരിക്കേറ്റ നാബി കെയ്റ്റ് ക്കും ഇനി ഈ സീസണിലെ മത്സരങ്ങൾ എല്ലാം നഷ്ടപ്പെടും.
ബാഴ്‌സലോണ രണ്ടാം പാദ മത്സരം അടുത്ത് എത്തി നിൽക്കേ ഒന്നാം പകുതിയിൽ തന്നെ രണ്ടു ഗോളിങ്കിലും നേടി മുൻ നിര താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ ആയിരിക്കും ലിവർപൂൾ ശ്രമിക്കുക.

മറുവശത്ത് ന്യൂ ക്യാസ്സിൽ സീസന്റെ തുടക്കത്തിലേ പതർച്ചക്ക് ശേഷം മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഇപ്പോൾ പതിമൂന്നാം സ്ഥാനത്തു നിൽക്കുന്ന ടീമിന് രേലിഗേഷൻ പേടികൾ ഒന്നും തന്നെയില്ല.

ബാഴ്‌സിലോണക്കെതിരെ 3-0 ത്തിനു പരാജയപ്പെട്ടെങ്കിലും ലിവർപൂൾ ഇപ്പോഴും മികച്ച ടീം തന്നെ. ഒരു വേള ഗോൾ മഴ ഒന്നും പെയിച്ചില്ലെങ്കിലും ഇന്നത്തെ മത്സരം അയത്ന ലളിതമായി ലിവർപൂൾ ജയിച്ചു കയറെണ്ടത് തന്നെയാണ്.

Leave a comment