Tennis Top News

ബെംഗളൂരു ഓപ്പൺ: ഡബിൾസിൽ ലിയാൻഡർ പെയ്‌സ് സെമിയിൽ പ്രവേശിച്ചു

February 14, 2020

author:

ബെംഗളൂരു ഓപ്പൺ: ഡബിൾസിൽ ലിയാൻഡർ പെയ്‌സ് സെമിയിൽ പ്രവേശിച്ചു

ബെംഗളൂരു ഓപ്പണിൽ ഡബിൾസിൽ ലിയാൻഡർ പെയ്‌സും ഓസ്‌ട്രേലിയൻ താരം മാത്യു ആബെനും സെമിയിൽ പ്രവേശിച്ചു. തന്റെ അവസാന വർഷത്തെ പ്രൊഫഷണൽ ടെന്നീസിൽ, മൂന്നാം സീഡായ സ്വീഡനിലെ ആൻഡ്രെ ഗൊറാൻസൺ, ഇന്തോനേഷ്യയിലെ ക്രിസ്റ്റഫർ റുങ്കാറ്റ് എന്നിവരടങ്ങിയ സഖ്യത്തെയാണ് തോൽപ്പിച്ചത്. മികച്ച പ്രകടനമാണ് ലിയാൻഡർ സഖ്യം നടത്തിയത്. സ്‌കോർ :7-5, 0-6, 10-7.

എന്നാൽ സിംഗിൾസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. പ്രജ്‌നേഷ് ഗുണേശ്വര, സുമിത് നാഗൽ, രാംകുമാർ രാമനാഥൻ, സാകേത് മൈനേനി, നിക്കി പൂനാച്ച, സിദ്ധാർത്ഥ് റാവത്ത് എന്നിവർ എല്ലാം ഓപ്പണിൽ നിന്ന് പുറത്തായി. സിംഗിൾസിൽ മൈനേനി ഒഴിച്ച ബാക്കിയെല്ലാവരും നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്.

Leave a comment