ദക്ഷിണാഫ്രിക്ക പര്യടനത്തിൽ മാക്സ്വെൽ കളിക്കില്ല; കാരണമിതാണ്
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനങ്ങൾക്കും ട്വി20 ക്കുമുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് മാക്സ്വെൽ പുറത്തേക്ക്. കൈമുട്ടിനേറ്റ പരിക്കു കാരണമാണ് ദക്ഷിണാഫ്രിക്ക പര്യടനത്തിൽ നിന്ന് താരം പിന്മാറിയിരിക്കുന്നത്.
കൈമുട്ടിന് ശസ്ത്രക്രിയ അനുവാര്യമാണെന്നാണ് റിപ്പോർട്ടുകൾ. മാക്സ്വെലിനു പകരം ഓൾ റൗണ്ടർ ഡിയർസി ഷോർട്ട് ഓസ്ട്രേലിയൻ ടീമിൽ ഇടം നേടി.
ശസ്ത്രക്രിയക്കു ശേഷം രണ്ടു മാസത്തോളം മാക്സ്വെലിന് വിശ്രമം ആവശ്യമായി വരും. കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തതിനു ശേഷം ആദ്യമായി മാക്സ്വെൽ ഓസ്ട്രേലിയൻ ടീമിൽ എത്തുന്നത് ദക്ഷിണാഫ്രിക്ക പര്യടന ടീമിൽ ആയിരുന്നു. എന്നാൽ പരിക്ക് താരത്തിന്റെ മടങ്ങിവരവ് നീട്ടിയിരിക്കുകയാണ്. ബിഗ്ബാഷിൽ ഗംഭീര പ്രകടനം നടത്തിയ മാക്സ്വെൽ മികച്ച ഫോമിൽ നിൽക്കെ ആണ് പരിക്കിന്റെ പിടിയിലായത്.






































