Cricket Top News

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ; ഉദ്ഘാടനത്തിനായി ട്രമ്പ്

February 13, 2020

author:

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ; ഉദ്ഘാടനത്തിനായി ട്രമ്പ്

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറാനിരിക്കുന്ന അഹമ്മദബാദിലെ മൊടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യയിലെത്തും. 2015 ലാണ് മൊടേര സ്റ്റേഡിയം പുനർനിർമ്മിക്കാൻ തുടങ്ങിയത്. സർദാർ വല്ലാഭായ് പട്ടേൽ സ്റ്റേഡിയം എന്ന് പേരുമാറ്റിയ സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തി പതിനായിരം പേർക്ക് ഒരേ സമയം ക്രിക്കറ്റ് വീക്ഷിക്കാനാകും.

ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തെ ഈ ഇന്ത്യൻ സ്റ്റേഡിയം
പിറകിലാക്കും. ഈ മാസം ട്രമ്പ് നടത്തുന്ന ഇന്ത്യൻ സന്ദർശനത്തിലായിരിക്കും ഉദ്ഘാടനം നടക്കുക.

Leave a comment