യു എ ഇ ക്രിക്കറ്റിന്റെ തലപ്പത്ത് ഇനി റോബിൻ സിംഗ്
മുൻ ഇന്ത്യ ഓൾ റൗണ്ടർ റോബിൻസിംഗ് പുതിയ ചുമതലയേറ്റെടുത്തു. യു എ ഇ ക്രിക്കറ്റിലെ മുന്തിയ സ്ഥാനമായ ഡയറക്ടർ ഓഫ് ക്രിക്കറ്റായാണ് റോബിൻ സിംഗ് ചുമതലയേറ്റത്. നേരത്തെ യു എ ഇ അവരുടെ പരിശീലകനായ ബ്രൗണിനെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ആണ് പുതിയ നിയമനം. വളരെ വലിയ പ്രതിസന്ധിയിലൂടെ കടന്നും പോകുന്ന യു എ ഇ ക്രിക്കറ്റിനെ നേർവഴിയിലേക്ക് എത്തിക്കുക എന്നതാകും റോബിൻ സിംഗിന്റെ ആദ്യ ചുമതലകളിലൊന്ന്.
ഇന്ത്യക്ക് വേണ്ടി 136 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരമാണ് റോബിൻ സിംഗ്. ഇന്ത്യക്ക് വേണ്ടി 69 വിക്കറ്റും 2236 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ഐ പി എൽ ക്ലബായ മുംബൈ ഇന്ത്യൻസിലും കരീബിയൻ ലീഗിലെ ബാർബൊദൊസ് ട്രിഡെന്റ്സിലും പരിശീലകനെന്ന നിലയിലും റോബിൻ സിംഗ് ചുമതലവഹിച്ചിട്ടുണ്ട്.






































