ഫ്രഞ്ച് ലീഗിൽ ലിയോണിനെതിരേ പിഎസ്ജിക്ക് ജയം
ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ലിയോണിനെ പിഎസ്ജി തോൽപ്പിച്ചത്. എയ്ഞ്ചല്‍ ഡി മരിയ, കൈലിയന്‍ എംബാപ്പെ, എഡിസണ് കവാനി എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയത്. ഒരെണ്ണം ഫെര്‍ണാണ്ടോ മാഴ്സലിന്റെ സെൽഫ് ഗോളായിരുന്നു. ലീഗിൽ 61 പോയിന്റുമായി പിഎസ്ജിയാണ് ഒന്നാമതാണ്.
ആദ്യ പകുതിയിൽ തന്നെ പിഎസ്ജി രണ്ട് ഗോളുകൾ നേടി ലീഡ് നേടിയിരുന്നു. 22ആം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ, പിന്നീട് 38ആം മിനിറ്റിൽ അവർ രണ്ടാം ഗോളും പിറന്നു. പിന്നീട് രണ്ടാം പകുതിയിൽ സെൽഫ് ഗോളിലൂടെ അവരുടെ ഗോൾ മൂന്നായി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന ലിയോണിന് വേണ്ടി മൂസ ഡെംബലെ (59), മാര്ട്ടിന് ടെറീര് (62), എന്നിവർ രണ്ട് ഗോളുകൾ നേടി. മൂന്ന് മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് ഗോളും നേടിയത്. എന്നാൽ പിന്നീട് 79ആം മിനിറ്റിൽ പരിക്ക് കാരണം ടീമിൽ നിന്ന് ഏറെ നാളായി പുറത്തുനിന്ന ഉറുഗ്വെന്‍ സ്ട്രൈക്കര്‍ എഡിസണ് കവാനി നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു.






































