Foot Ball Top News

ഐഎസ്എൽ: പ്രതിക് ചൗധരി മുംബൈ ടീമിൽ തിരിച്ചെത്തി

February 6, 2020

author:

ഐഎസ്എൽ: പ്രതിക് ചൗധരി മുംബൈ ടീമിൽ തിരിച്ചെത്തി

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിയഞ്ചാം മൽസരത്തിൽ ഇന്ന് മുംബൈ ജംഷഡ്‌പൂരിനെ നേരിടും. ഇന്ന് മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അരീനയിൽ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രക്യോച്ചു. പ്രതിക് ചൗധരി സസ്‌പെൻഷന് ശേഷം മുംബൈ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ജംഷഡ്‌പൂർ ടീമിൽ മൂന്ന് വ്യത്യാസങ്ങൾ ആണ് ഉള്ളത്.

നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. തൊട്ട് പുറകിൽ ചെന്നൈയിൻ എഫ് സി ഉള്ളതിനാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ മുംബൈക്ക് 15 കളികളിൽ നിന്ന് 23 പോയിന്റ് ആണ് ഉള്ളത്. ജംഷഡ്‌പൂറിന് 14 കളികളിൽ നിന്ന് 16 പോയിന്റ് ആണ് ഉള്ളത്.

Leave a comment