സച്ചിനൊപ്പം പുതിയ റെക്കോഡുമായ കോഹിലി
റെക്കോഡുകൾ എന്നും മറികടക്കുന്ന താരമാണ് കോഹിലി. നിരവധി റെക്കോഡുകൾ ആണ് താരം ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോൾ ഇതാ സച്ചിനൊപ്പം പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കൊഹിലി.ഇന്ത്യ ന്യൂസിലൻഡ് ഒന്നാം ഏകദിനത്തിൽ അർദ്ധശതകം നേടിയതോടെയാണ് താരം പുതിയ നേട്ടത്തിന് അർഹനായത്. അര്‍ദ്ധ സെഞ്ചുറികളുടെ എണ്ണത്തിലാണ് ഇപ്പോൾ സച്ചിനൊപ്പം എത്തിയത്. ന്യൂസിലൻഡിനെതിരെ നേടിയ അർദ്ധശതകങ്ങളുടെ എണ്ണത്തിലാണ് സച്ചിനൊപ്പം കോഹിലി എത്തിയത്.
എട്ടു തവണയാണ് ഇരുവരും കീവിസിനെതിരെ അര്‍ദ്ധസെഞ്ചുറി നേടിയിരിക്കുന്നത്. ആദ്യ ഏകദിനത്തിൽ തോറ്റെങ്കിലും കോഹ്‌ലിക്ക് രണ്ട് റെക്കോഡ് ആണ് നേടാൻ ആയത്. 63 പന്തില്‍ നിന്നും 51 റണ്‍സ് ആണ് ആദ്യ ഏകദിനത്തിൽ കോഹിലി നേടിയത്. ഇന്ത്യന്‍ നായകന്മരുടെ പട്ടികയില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോഡും കോഹിലി മറികടന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകൻ എന്ന നിലയിലാണ് ഗാംഗുലിയെ മറികടന്നത്.






































