Cricket Top News

ക്രിക്കറ്റ് ബോര്‍ഡ് തരാനുള്ളത് ആറ് കോടി, ആരോപണവുമായി മുന്‍ പാകിസ്താന്‍ സൂപ്പർ താരം

February 6, 2020

author:

ക്രിക്കറ്റ് ബോര്‍ഡ് തരാനുള്ളത് ആറ് കോടി, ആരോപണവുമായി മുന്‍ പാകിസ്താന്‍ സൂപ്പർ താരം

ലഭിക്കാനുള്ള പണം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അകാരണമായി പിടിച്ചുവെച്ചിരിക്കുകയാണെന്ന ആരോപണവുമായി മുന്‍ പാകിസ്താന്‍ സൂപ്പര്‍ താരം യൂനിസ് ഖാന്‍ രംഗത്ത്. ഏകദേശ ആറ് കോടിയോളം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പണം തനിക്ക് പ്രശ്‌നമല്ലെന്നും അതിനുവേണ്ടി നിര്‍ബന്ധബുദ്ധി കാട്ടില്ലെന്നും യൂനിസ് കൂട്ടിച്ചേർത്തു.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് താന്‍ അടക്കമുള്ള മുന്‍ താരങ്ങളെ അവഗണിക്കുന്നു, 17-18 വര്‍ഷം പാകിസ്താന്‍ ടീമിനുവേണ്ടി പ്രവര്‍ത്തിച്ചതാണ്, എന്നാല്‍ പിസിബി ഇത് പരിഗണിക്കുന്നില്ല: യൂനിസ് പറയുന്നു.


പാകിസ്താനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമാണ് യൂനിസ്. ഈ അടുത്ത് മിസ്ബാഹ് ഉല്‍ ഹഖിനെ പരിശീലകനായും മുഖ്യ സെലക്ടറായും പിസിബി നിയമിച്ചപ്പോള്‍ യൂനിസ് ഖാന്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങളും തഴയപ്പെട്ടിരുന്നു. പാകിസ്താനുവേണ്ടി 118 ടെസ്റ്റ്, 265 ഏകദിനം, 25 ടി20 കളിച്ചിട്ടുള്ള യൂനിസ് യഥാക്രമം 10, 099, 7249, 442 റണ്‍സും നേടിയിട്ടുണ്ട്

Leave a comment