മുൻ ബ്ലാസ്റ്റേഴ്സ് താരം ഇനി പഞ്ചാബിൽ
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ നിർമൽ ഛേത്രിയെ മിനേർവ പഞ്ചാബ് സ്വന്തമാക്കി.
എഫ് സി ഗോവ ഡിഫൻസിലായിരുന്നു നിർമൽ ഇതുവരെ.
ഗോവ ടീമിൽ അവസരങ്ങൾ ഇല്ലാത്തതാണ് താരത്തെ ഐ ലീഗിലേക്ക് എത്തിച്ചത്.
ഗോവയിലെത്തും മുൻപ് നിർമൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ആയിരുന്നു.
ഐ എസ് എൽ മുൻ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച വക്കാൻ നിർമലിനായിരുന്നു.
റൈറ്റ് ബാക്കായും സെന്റർ ബാക്കായുമാണ് മികച്ച കളി പുറത്തെടുത്തിട്ടുള്ളത്.
മുൻപ് ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനായും താരം പന്തുതട്ടിയിട്ടുണ്ട്.






































