റൺ വേട്ടയിൽ ഗാംഗുലിയെ മറികടന്ന് കോഹ്ലി
ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ എകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്ത്.
ഇതോടെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ കോഹ്ലി മറികടന്നു.
ന്യൂസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കോഹ്ലി 51 റൺസ് നേടിയിരുന്നു.
ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോഡ് നിലവിൽ ധോണിയുടെ പേരിലാണ്.
മുഹമ്മദ് അസ്ഹറുദ്ധീൻ ആണ് കോഹ്ലിക്കു തൊട്ടു മുകളിലായി രണ്ടാം സ്ഥാനത്തുള്ളത്.
ലോക ക്രിക്കറ്റിൽ ഏറ്റവുമധികം റൺവേട്ട നടത്തിയ ക്യാപ്റ്റൻമാരിൽ കോഹ്ലി ഏഴാം സ്ഥാനത്താണ്.
റിക്കി പോണ്ടിങ്ങ് ആണ് ഒന്നാം സ്ഥാനത്ത്.






































