ഒന്നാം ഏകദിനം: ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 348 റൺസ് വ്യജയലക്ഷ്യം
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ട്ടത്തിൽ 347 റൺസ് നേടി. തകർപ്പൻ ബാറ്റിങ്ങ് ആണ് ഇന്ത്യ നടത്തിയത്. സെഞ്ചുറി നേടിയ ശ്രേയസും, രാഹുലും, കോഹിലിയും ചേർന്നാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.നാലാം വിക്കറ്റിൽ രാഹുലും, ശ്രേയസ് അയ്യരും ചേർന്ന് 136 റൺസ് ആണ് നേടിയത്. ശ്രേയസ് അയ്യർ തൻറെ ആദ്യ ഏകദിന സെഞ്ചുറി നേടി.

ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് മായങ്ക് അഗർവാളും, പ്രിത്വി ഷായും ചേർന്നാണ് ഇന്ത്യയുടെ ബാറ്റിങ്ങിന് തുടക്കമിട്ടത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അമ്പത് റൺസ് നേടി. ഇരുവരും പുറത്തായതിന് ശേഷം മൂന്നാം വിക്കറ്റിൽ വിരാട് കോഹിലിയും, ശ്രേയസ് അയ്യരും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റൺസ് ആണ് നേടിയത്. കോഹിലി (51) , പ്രിത്വി ഷാ (20), മായങ്ക് (32), ശ്രേയസ് അയ്യർ(103) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. കെ എൽ രാഹുൽ പുറത്താകാതെ 88 റൺസ് നേടി. ന്യൂസിലൻഡിന് വേണ്ടി ടിം രണ്ട് വിക്കറ്റ് നേടി.






































