Cricket Top News

ശ്രേയസിന് സെഞ്ചുറി, മികച്ച സ്‌കോറിലേക്ക് ഇന്ത്യ

February 5, 2020

author:

ശ്രേയസിന് സെഞ്ചുറി, മികച്ച സ്‌കോറിലേക്ക് ഇന്ത്യ

ശ്രേയസ് അയ്യരുടെ സെഞ്ചുറിയുടേയും കെ.എല്‍ രാഹുലിന്റേയും കോഹ്ലിയുടേയും അര്‍ധ സെഞ്ചുറികളുടേയും പിൻബലത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഹാമില്‍ട്ടണില്‍ നടക്കുന്ന ന്യൂസിലന്റിനെതിരായ ആദ്യ ഏകദിനത്തിലാണ് ശ്രേയസ് തന്റെ കന്നി ഏകദിന സെഞ്ചുറി നേടിയത്.

പരിക്കേറ്റ രോഹിത് ശര്‍മ്മക്കും ധവാനും പകരം അരങ്ങേറ്റക്കാരായ പൃഥ്വി ഷാ(21 പന്തില്‍ 20)യും മായങ്ക് അഗര്‍വാളു(31 പന്തില്‍ 32)മാണ് ഇന്ത്യക്കുവേണ്ടി ഓപണര്‍മാരായി ഇറങ്ങിയത്. ഒമ്പത് ഓവറിനുള്ളില്‍ ഓപണര്‍മാര്‍ക്ക് മടങ്ങേണ്ടിവന്നു. പിന്നീട് ശ്രേയസ് അയ്യരുമായി കൂട്ടുചേര്‍ന്ന് കോലി നിര്‍ണ്ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.

63 പന്തില്‍ 51 റണ്‍സെടുത്ത കോഹ്ലിയുടെ വിക്കറ്റ് സോഥിയാണ് നേടിയത്. പിന്നീടെത്തിയ കെ.എല്‍ രാഹുല്‍ അതിവേഗത്തില്‍ ബാറ്റുവീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ വളരെ വേഗം ഉയർന്നു.
നാല് സിക്‌സറുകളാണ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കും മുമ്പ് കെ.എല്‍ രാഹുല്‍(41 പന്തില്‍ 50) നേടിയത്.
47 ഓവര്‍ അവസാനിക്കുമ്പോള്‍ 4ന് 306 എന്ന നിലയിലാണ് ഇന്ത്യ.

Leave a comment