ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനം: ഇന്ത്യ 200 കടന്നു
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമായി. ആദ്യ മൽസരത്തിൽ ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യ 200 കടന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 227/3 എന്ന നിലയിലാണ്. 69റൺസുമായി ശ്രേയസ് അയ്യരും, 42 റൺസുമായി കെ എൽ രാഹുലും ആണ് ക്രീസിൽ.
ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് മായങ്ക് അഗർവാളും, പ്രിത്വി ഷായും ചേർന്നാണ് ഇന്ത്യയുടെ ബാറ്റിങ്ങിന് തുടക്കമിട്ടത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അമ്പത് റൺസ് നേടി. ഇരുവരും പുറത്തായതിന് ശേഷം മൂന്നാം വിക്കറ്റിൽ വിരാട് കോഹിലിയും, ശ്രേയസ് അയ്യരും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റൺസ് ആണ് നേടിയത്. കോഹിലി 51 റൺസ് എടുത്ത് പുറത്തായി.പ്രിത്വി ഷാ 20 റൺസും, മായങ്ക് 32 റൺസും നേടി. രാഹുലും, ശ്രേയസും ചേർന്ന് നാലാം വിക്കറ്റിൽ ഇപ്പോൾ 78 റൺസ് നേടിയിട്ടുണ്ട്






































