Cricket Top News

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി വസീം ജാഫര്‍

February 5, 2020

author:

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി വസീം ജാഫര്‍

ഡൊമസ്റ്റിക് ക്രിക്കറ്റിലെ റണ്‍വേട്ട തുടര്‍ന്ന് വസീം ജാഫര്‍. രഞ്ജി ട്രോഫിയില്‍ 12,000 റണ്‍സ് കണ്ടെത്തുന്ന ആദ്യ താരം എന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഈ വിദര്‍ഭ ബാറ്റ്‌സ്മാന്‍. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തിലാണ് വസീം ജാഫര്‍ മറ്റൊരു നാഴിക കല്ലുകൂടി മറികടന്നു.

വിദര്‍ഭയ്ക്ക് പുറമെ മുംബൈയ്ക്ക് വേണ്ടിയും വസീം ജാഫര്‍ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. 2019-2020 സീസണിന് മുന്‍പ് 11,775 റണ്‍സായിരുന്നു ജാഫറിന്റെ നേട്ടം. ഈ സീസണില്‍ 150ാം രഞ്ജി ട്രോഫി മത്സരം കളിച്ചും ജാഫര്‍ ചരിത്രം കുറിച്ചിരുന്നു.

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിനേയും, റണ്‍വേട്ട നടത്തിയതിന്റേയും റെക്കോര്‍ഡ് ഇപ്പോള്‍ വസീം ജാഫറിന്റെ പേരിലാണ്. 1996-97ലാണ് വസീം ജാഫര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്കും വസീം ജാഫറെ എത്തിച്ചു.

Leave a comment