Foot Ball Top News

പരിക്കേറ്റ് പുറത്ത്, ജന്മദിനമാഘോഷിക്കാൻ നെയ്മർ ബ്രസീലിലേക്ക്

February 5, 2020

author:

പരിക്കേറ്റ് പുറത്ത്, ജന്മദിനമാഘോഷിക്കാൻ നെയ്മർ ബ്രസീലിലേക്ക്

ജന്മദിനത്തിന് ദിവസങ്ങൾക്ക് മുൻപ് പരിക്കേറ്റ് പുറത്തെത്തി ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ.
പിസ്ജി യുടെ നാന്റെസിനെതിരായ ടീമിൽ നെയ്മറുണ്ടാകില്ല.
വാരിയെല്ലിന് പരിക്കേറ്റതായാണ് ഔദ്യോഗിക വിശദീകരണം.
ഇന്ന് 28 ആം പിറന്നാൾ ആഘോഷിക്കുന്ന നെയ്മർ പതിവുപോലെ ബ്രസീലിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

2018 ലും 2019 ലും ജന്മദിനത്തോടടുത്ത് താരത്തിന് പരിക്കേറ്റിരുന്നു.
മൂന്ന് ദിവസം മുൻപു തന്നെ നെയ്മർ ടീമിലെ സഹതാരങ്ങൾക്കായി പാരീസിൽ വിരുന്നൊരുക്കിയിരുന്നു.
എന്നാൽ കോച്ചിന്റെ ഈ വിഷയത്തിലെ നിലപാട് കടുത്തതാണ്.
തുടർച്ചയായ മത്സരങ്ങൾക്കിടയിലെ ആഘോഷങ്ങൾ താരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കോച്ച് തോമസ് ടൂഹൽ പറയുന്നത്.

Leave a comment