അണ്ടർ 19 : പാകിസ്ഥാന് ബാറ്റിങ്ങ് തകർച്ച, ഏഴ് വിക്കറ്റ് നഷ്ട്ടമായി
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഇന്ത്യക്കെതിരെ ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന് ബാറ്റിങ്ങ് തകർച്ച. അവർക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 166/7 എന്ന നിലയിലാണ്. 60 റൺസുമായി നസീറും, റൺസ് ഒന്നും നേടാതെ താഹിറുമാണ് ക്രീസിൽ. മികച്ച ബൗളിങ്ങ് ആണ് ഇന്ത്യ നടത്തിയത്. ഇന്ത്യക്ക് വേണ്ടി സുശാന്ത് അഞ്ച് വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. പിന്നീട് ഹൈദര്‍ അലിയും(56), റൊഹൈല്‍ നസീര്‍ എന്നിവർ മികച്ച ബാറ്റിങ്ങ് നടത്തി. എന്നാൽ ഹൈദർ അലി പുറത്തായതിന് ശേഷം പാകിസ്ഥാൻ താരങ്ങൾ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. മൂന്ന് താരങ്ങൾക്ക് മാത്രമാണ് ഇതുവരെ രണ്ടക്കം കാണാൻ സാധിച്ചത്. ശുശാന്തിന്റെ തകർപ്പൻ ബൗളിങ്ങിൽ പാകിസ്ഥാൻ തകർന്നടിയുകയായിരുന്നു. ഇരു ടീമുകളും ഇതുവരെ ഒരു മത്സരവും തോൽക്കാതെയാണ് സെമിവരെ എത്തിയത്.






































