രഞ്ജി ട്രോഫി : കേരളത്തിനെതിരെ വിദർഭ പൊരുതുന്നു
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബാറ്റിങ്ങ് ആരംഭിച്ച വിദർഭയ്ക്ക് ബാറ്റിങ്ങ് തകർച്ച. അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 198/5 എന്ന നിലയിൽ ആണ്. ടോസ് നേടിയ കേരളം ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. വാത്(43), സർവാതെ(6) എന്നിവരാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷ് മൂന്നും, ബേസിൽ തമ്പി, വിനൂപ് എന്നിവർ ഓരോ വിക്കറ്റും നേടി.

ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് നഷ്ട്ടമായതിന് ശേഷം താളം കണ്ടെത്തിയ വിദർഭ വാസിം ജാഫർ(57), ഗണേഷ്(58) എന്നിവരുടെ ബാറ്റിങ്ങിൽ മികച്ച സ്കോർ നേടി. എന്നാൽ രണ്ട് പേരും പുറത്തായതോടെ അവർ വീണ്ടും പതിയെ റൺസ് നേടാൻ തുടങ്ങി. മൂന്നാം വിക്കറ്റിൽ വസിം ജാഫറും, ഗണേഷും ചേർന്ന് 104 റൺ നേടി. വിനൂപ് ആണ് വാസിം ജാഫറെ പുറത്താക്കിയത്.






































