രഞ്ജിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി വാസിം ജാഫര്‍
രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി വാസിം ജാഫര്‍. ഇന്ന് നടക്കുന്ന കേരള വിദർഭ രഞ്ജി ട്രോഫി മത്സരത്തിൽ 57 റൺസ് നേടിയ താരം ഒരു റെക്കോഡ് കൂടി സ്വന്തമാക്കി. രഞ്ജിയിൽ 12000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് ആണ് വാസിം ജാഫര്‍ സ്വന്തമാക്കിയത്. നിലവിൽ വിദർഭയക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. രഞ്ജിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും അദ്ദേഹം തന്നെയാണ്.
ഇന്ന് നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് വാസിം ജാഫര്‍ നടത്തിയത്. നേരത്തെ രഞ്ജിയിൽ മുംബൈ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 31 ടെസ്റ്റും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം ഈ സീസണില്‍ തന്നെ രഞ്ജിയില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി വാസിം മാറിയിരുന്നു.






































