വിരാട് കോഹ്‌ലിയാണ് തൻറെ എക്കാലത്തേയും പ്രിയപ്പെട്ട ഇന്ത്യന്‍ താരമെന്ന് ഗിബ്‌സ്
തൻറെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെര്‍ഷല്‍ ഗിബ്‌സ്. ട്വിറ്ററില്‍ ആരാധകരുമായുള്ള സംവാദത്തിനിടെയാണ് ഗിബ്‌സ് തൻറെ ഇഷ്ട്ടം തുറന്ന് പറഞ്ഞത്. വിരാട് കോഹിലിയെയാണ് തനിക് ഇന്ത്യൻ ക്രിക്കറ്റർമാരിൽ ഏറ്റവും ഇഷ്ട്ടമുള്ള തരാമെന്ന് അദ്ദേഹം പറഞ്ഞു. മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണറായ ഗിബ്‌സ് നിരവധി ഇന്ത്യൻ താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്.
എന്നാൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസിയാണോ, അദ്ദേഹത്തിൻറെ ബാറ്റിങ്ങ് ആണോ ഏറ്റവും മികച്ചതെന്ന് ഗിബ്‌സ് പറഞ്ഞില്ല. നിലവിൽ ഇന്ത്യൻ താരങ്ങളിൽ മിൿച പ്രകടനം നടത്തുന്ന കോഹിലി ക്യാപ്റ്റൻ എന്ന നിലയിലും മികച്ച പ്രകടനമാണ് കോഹിലി നടത്തുന്നത്.






































