Cricket Top News

സെലസ്റ്റിയൽ ട്രോഫിയിൽ ജൈത്രയാത്ര തുടർന്ന് ബെനിക്സ് സിസി

February 4, 2020

author:

സെലസ്റ്റിയൽ ട്രോഫിയിൽ ജൈത്രയാത്ര തുടർന്ന് ബെനിക്സ് സിസി

സെലസ്റ്റിയൽ ട്രോഫിയിൽ ജൈത്രയാത്ര തുടർന്ന് ബെനിക്സ് സിസി.  ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയെയാണ് ഇവർ അവസാനമായി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 22 ഓവറിൽ നിന്ന് 137 റൺസാണ് നേടിയത്. വിപുൽ ( 44) നിതീഷ് (33) എന്നിവർക്ക് വേണ്ടത്ര പിന്തുണ മറ്റു താരങ്ങൾ നൽകാതെ വന്നത് ടീമിനെ വലിയ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് തടഞ്ഞു. മാധവൻ, രാഹുൽ മീണ എന്നിവർ ബെനിക്സിനായി രണ്ട് വിക്കറ്റ് വീതം നേടി.

രഞ്ജിത്ത് പുറത്താകാതെ 39 റൺസും അരുൺ (38) ജോസഫ് (31) എന്നിങ്ങനെ നേടി. 19.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടിയാണ് ജയം ഉറപ്പിച്ചത്. ന്യൂ കിഡ്സ്ന് വേണ്ടി നിതീഷ് രണ്ടു വിക്കറ്റ് നേടി. രഞ്ജിത്താണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Leave a comment