Foot Ball Top News

ലാ ലീഗയിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി ബാഴ്സയുടെ അൻസു ഫാത്തി

February 4, 2020

author:

ലാ ലീഗയിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി ബാഴ്സയുടെ അൻസു ഫാത്തി

 

ലാ ലിഗയിൽ വീണ്ടും റെക്കോർഡ് നേടി ബാഴ്സയുടെ യുവതാരം അൻസു ഫാത്തി. ലെവാന്റെയ്ക്ക് എതിരെയാണ് ഫാത്തി പുതിയ റെക്കോർഡ് കുറിച്ചത്. ഇരട്ട ഗോളുമായി മത്സരത്തിൽ ബാഴ്സയെ വിജയത്തിലേക്ക് നയിച്ച ഫാത്തി ഇതോടെ സ്പാനിഷ് ലാ ലീഗാ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഇപ്പോൾ വെറും 17 വയസ്സും 92 ദിവസവുമാണ് ഫാത്തിയുടെ പ്രായം.

മുൻപ് ഓഗസ്റ്റ് 31ന് ഒഷാഷുനക്ക് എതിരെ ഗോൾ കണ്ടെത്തിയ ഫാത്തി ബാഴ്സയ്ക്കായി ലീഗ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവും ആയിരുന്നു. ഗിനിയൻ, സ്പാനിഷ് ഇരട്ട പൗരത്വമുള്ളയാളാണ് രണ്ടായിരത്തി രണ്ടിൽ ജനിച്ച ഫാത്തി. ലെവാന്റെയ്ക്കു എതിരെ ഫാത്തിയുടെ രണ്ട് ഗോളുകൾക്കും ബാഴ്സ നായകൻ ലയണൽ മെസ്സി ആണ് വഴിയൊരുക്കിയത്. മത്സരത്തിൽ 2- 1 എന്ന സ്കോറിന് ആയിരുന്നു ബാഴ്സയുടെ ജയം.

Leave a comment