ടാറ്റ മഹാരാഷ്ട്ര ഓപ്പൺ : രാംകുമാര്‍ രാമനാഥന് പുറത്ത്
ടാറ്റ മഹാരാഷ്ട്ര ഓപ്പണിൽ നിന്ന് ഇന്ത്യൻ താരം രാംകുമാര്‍ രാമനാഥന് പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ഇറ്റാലിയന്‍ താരമായ സാല്‍വതോര്‍ കരൂസോയോട് ആണ് തോറ്റത്. റാങ്കിങ്ങിൽ വളരെ മുമ്പിൽ ഉള്ള സാൽവിതോറിനോട് ആദ്യ സെറ്റിൽ വിജയിച്ച ശേഷമാണ് രാമനാഥൻ തോൽവി ഏറ്റുവാങ്ങിയത്. നിലവിൽ രാമനാഥൻ 182 റാങ്ക്കാരന് ആണ്. ആദ്യ സെറ്റിൽ 6-3ന് രാമനാഥൻ ജയിച്ചിരുന്നു.
മൂന്ന് സീറ്റുകൾ നീണ്ട മസ്ലർത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സാല്‍വതോര്‍ കരൂസോ വിജയിക്കുകയായിരുന്നു. ആദായ സെറ്റിൽ താളം കണ്ടെത്താൻ വിഷമിച്ച സാല്‍വതോര്‍ കരൂസോ പിന്നീടുള്ള രണ്ട് സീറ്റുകൾ അനായാസം വിജയിച്ചു. ടൂർണമെന്റിൽ വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ താരമാണ് രാമനാഥൻ. മത്സരത്തില്‍ 17 ഏസുകള്‍ അടിച്ച രാംകുമാര്‍ തോറ്റു എങ്കിലും മികച്ച പ്രകടനമാണ് താരം നടത്തിയത്. അവസാന സെറ്റിൽ രാമനാഥൻ പൊരുതിയെങ്കിലും വിജയം നേടാൻ കഴിഞ്ഞില്ല.
സ്കോർ: 6-3, 6-4, 7- 5






































