Cricket Top News

രണ്ടാം ജയം തേടി കേരളം ഇന്ന് രഞ്ജിയിൽ വിദർഭയെ നേരിടും

February 4, 2020

author:

രണ്ടാം ജയം തേടി കേരളം ഇന്ന് രഞ്ജിയിൽ വിദർഭയെ നേരിടും

തുടർ തോൽവിയുമായി കേരളം ഇന്ന് രഞ്ജിയിൽ വിദർഭയെ നേരിടും. നാ​​​ഗ്പു​​​ര്‍ ഇന്ന് രാവിലെ 9:30ന് ആണ് മൽസരം ആരംഭിക്കുന്നത്. രഞ്ജിയിൽ ഒരു ജയം മാത്രമുള്ള കേരളം ഇന്ന് രണ്ടാം ജയത്തിനായി ഇറങ്ങുമ്പോൾ അവരുടെ അവസാന മത്സരമാണിത്. ഏഴ് ,മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളത്തിന് ഒരു ജയവും, ഒരു സമനിലയും മാത്രമാണ് ഉള്ളത്. 9 പോയിന്റാണ് കേരളത്തിന് ഇപ്പോൾ ഉള്ളത്.

മോശം പ്രകടനമാണ് കേരളം രഞ്ജിയിൽ ഇത്തവണ നടത്തിയത്. റോബിൻ ഉത്തപ്പ, ബേസിൽ തമ്പി, സഞ്ജു സാംസൺ എന്നിവർ ടീമിൽ ഇല്ലാത്തത് തോൽവികൾക്ക് വലിയ ഒരു കാരണമായി. പഞ്ചാബിനോട് മാത്രമാണ് അവർ ജയിച്ചത്. ആദ്യ മത്സരത്തിൽ ഡൽഹിയോട് സമനില നേടിയ കേരളം പിന്നീട് ബംഗാളിനോടും, ഗുജറാത്തിനോടും, ഹൈദരാബാദിനോടും, രാജസ്ഥാൻ, ആന്ധ്ര ടീമുകളോടും തോറ്റു.

Leave a comment