Cricket Top News

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

February 4, 2020

author:

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ആദ്യ ഏകദിനം ഇന്ന് കേപ് ടൗണിൽ ഇന്ത്യൻ സമയം വൈകുന്നേരം 4:30ന് ആരംഭിക്കും. ടെസ്റ്റ് പരമ്പര നേടിയ ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാകും ഇന്ന് ഇറങ്ങുക. മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവർ ഒരു പോലെ തിളങ്ങി.

മൂന്ന് മത്സരങ്ങൾ ആണ് ഏകദിന പരമ്പരയിൽ ഉള്ളത്. ഡി കോക് ആണ് ദക്ഷിണാഫ്രിക്കയുടെ നായകൻ. ലോകകപ്പ് മത്സരങ്ങൾ മുതൽ വളരെ മോശം പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് വിജയപാതയിൽ എത്താൻ സാധിച്ചിട്ടില്ല. പുതിയ പരിശീലകൻ എത്തിയിട്ടും അവർക്ക് ഒരു പരമ്പര പോലും നേടാൻ കഴിഞ്ഞിട്ടില്ല. ടെസ്റ്റ് പരമ്പരയിൽ 4-1ന് ആണ് അവർ തോറ്റത്.

Leave a comment