രോഹിത് ശർമ്മയ്ക്ക് പകരം മായങ്ക് അഗർവാൾ ഇന്ത്യൻ ടീമിൽ
കഴിഞ്ഞ ദിവസം ടിട്വന്റി മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം മായങ്ക് അഗർവാൾ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ. ന്യൂസിലൻഡിനെതിരായ മത്സരത്തിനിടയിലാണ് രോഹിത് ശർമയ്ക്ക് പരിക്കേറ്റത്. ഇന്നലെയാണ് രോഹിത് ശർമ്മ ന്യൂസിലാൻഡ് പരമ്പരയിലെ ബാക്കി മത്സരങ്ങൾക്ക് ഉണ്ടാവില്ലെന്ന് സി ബി സി ഐ അറിയിച്ചത്. തുടർന്നാണ് മായങ്ക് അഗർവാളിനെ രോഹിത് ശർമയുടെ പകരക്കാരനായി പ്രഖ്യാപിക്കുകയായിരുന്നു. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ശുഭാമൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ന്യൂസിലൻഡിൽ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇനി കളിക്കാനുള്ളത്.






































