പിബിഎല്‍: ഹൈദരാബാദ് ഹണ്ടേഴ്‌സ് മുംബൈ റോക്കറ്റ്‌സിനെ തോൽപ്പിച്ചു
പിബിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഹണ്ടേഴ്‌സ് മുംബൈ റോക്കറ്റ്‌സിനെ തോൽപ്പിച്ചു. മൂന്നിനെതിരെ നാല് സെറ്റുകൾക്കാണ് അവർ വിജയിച്ചത്. സിന്ധു അടങ്ങുന്ന ഹൈദരാബാദ് ഹണ്ടേഴ്‌സ് മികച്ച പ്രകടനമാണ് നടത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് രണ്ട് ടീമും നടത്തിയത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് നിന്ന ഹൈദരാബാദ് പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയാണ് വിജയം സ്വന്തമാക്കിയത്. പി വി സിന്ധുവാണ് അവർക്ക് ആദ്യ വിജയം സമ്മാനിച്ചത്.
ആദ്യം നടന്ന പുരുഷ ഡബിള്‍സില്‍ മുംബൈ സഖ്യമായ കിം ജി ജങ്, കിംസരംഗ് സഖ്യം ബെന്‍ ലെന്‍, വ്‌ലാഡ്മിര്‍ ഇവാനോവ് ജോഡിയെ തോൽപ്പിച്ചു. സ്‌കോർ: 15-10, 15-8. രണ്ടാമത് നടന്ന പുരുഷ സിംഗിൾസിൽ പി കശ്യപ് ഡാരന്‍ ലിയുവിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-8, 15-13. കടുത്ത സമ്മർദ്ദത്തിൽ ആയിരുന്ന ഹൈദരാബാദിന് വേണ്ടി പിന്നീടിറങ്ങിയത് പി വി സിന്ധു ആയിരുന്നു. വനിത സിംഗിൾസിൽ സിന്ധു ശ്രേയാന്‍ഷി പര്‍ദേശിയെ തോൽപ്പിച്ചു. സ്‌കോർ: 15-5, 15-10.
പിന്നീട് നടന്ന പുരുഷ സിംഗിൾസിൽ ലീ ഡോങ്ങിനെ പ്രിയാന്‍ഷു തോൽപ്പിച്ചു. സ്‌കോർ: 15-13, 15-9.അവസാനം നടന്ന മിക്‌സഡ് ഡബിൾസിൽ ഹൈദരബാദ് വിജയിക്കുകയായിരുന്നു. ഇവാനോവ്, സിക്കി റെഡ്ഡി സഖ്യം കിം സ രംഗ്, പിയ സെബാദിയ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോർ: 15-8, 15-8.
.