മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലേക്ക്
യൂറോപ്യൻ കാൽപന്തുകളിയിലെ അതികായരായ മാഞ്ചസ്റ്റർ യുെണെറ്റഡ് ജൂലൈയിൽ ഇന്ത്യയിലെത്തും. ഇന്ത്യൻ ക്ലബ്ബ് ആയ ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിനായാണിത്. ഇതിനായുള്ള ചർച്ചകൾ നേരേത്തേ തന്നെ ആരംഭിച്ചിരുന്നു.
ഈ വർഷത്തെ പ്രീ സീസൺ ടൂറിനിടെ ഇന്ത്യയിലെത്താനാണ് മാഞ്ചസ്റ്ററിന്റെ തീരുമാനം.
ഈ വർഷം ജൂലൈ 26 നാകും സൗഹൃദ മത്സരം അരങ്ങേറുക.
സാൾട്ട് ലേക് സ്റ്റേഡിയമായിരിക്കും വേദി.
മാഞ്ചസ്റ്ററിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാകും ഇത്.
ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇംഗ്ലണ്ടിൽ ഏറ്റവുമധികം കിരീടം നേടിയ ക്ലബ്ബും ഇവരാണ്.






































