ഇന്ത്യന്‍ വനിതാ ലീഗില്‍ ബറോഡയ്ക്കെതിരെ കൊല്‍ഹാപൂര്‍ സിറ്റിക്ക് ജയം
ബെംഗളൂരു: ബറോഡ ഫുട്‌ബോൾ അക്കാദമിയെ പരാജയപ്പെടുത്തി എഫ്‌സി കോലാപ്പൂർ സിറ്റി തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ വിമൻസ് ലീഗ് (ഐഡബ്ല്യുഎൽ) 2019-20 വിജയം നേടി.ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ജയിച്ചത്. ആദ്യ പകുതിയിൽ 24ആം മിനിറ്റിൽ കിപ്ജെന്‍ ആണ് കൊല്‍ഹാപൂര്‍ സിറ്റിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ സുബദ്ര സഹു രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. എഴുപതാം മിനിറ്റിൽ ആയിരുന്നു രണ്ടാം ഗോൾ.
ഈ സീസണിൽ വളരെ വൈകിയാണ് അവർ ജയം സ്വന്തമാക്കിയത്. സെമിഫൈനലിൽ ഇതിലെന്ന ഉറപ്പായ കൊല്‍ഹാപൂര്‍ സിറ്റിയുടെ ഈ വിജയം ബറോഡയ്ക്ക് തലവേദന ആയി. അവരുടെ സെമിഫൈനൽ പ്രതീക്ഷ ഇതോടെ വെള്ളത്തിലായി. രണ്ടാം പകുതിയിൽ ബറോഡ തിരിച്ചുവരവിന് നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.