ദേശീയ ഒളിമ്പിക്സിന് കേരളം വീണ്ടും വേദിയാകുമോ?
കേരളത്തെ വീണ്ടും ദേശീയ ഗെയിംസ് വേദിയാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് നരീന്ദര്‍ ബത്ര. രാജ്യാന്തര കായിക മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ഒളിമ്പിക്സില്‍ മെഡല്‍ വേട്ട രണ്ടക്കം കടത്തുകയാണ് ഒളിമ്പിക്സ് അസോസിയേഷന്റെ ലക്ഷ്യമെന്നും നരീന്ദര്‍ ബത്ര വ്യക്തമാക്കി.
ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ കേരളം നേരത്തെ അറിയിച്ചിരുന്നു.
അടുത്ത ഒളിമ്പിക്സിൽ 20 മെഡലുകൾ ഇന്ത്യ ലക്ഷ്യം വെക്കുന്നുണ്ടെന്നും നരീന്ദ്രർ ബത്ര പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും നരീന്ദർ ബത്ര ചർച്ച നടത്തി. സര്‍ക്കാരിന്റെ അതിഥിയായാണ് ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് സംസ്ഥാനത്തെത്തിയത്. കായികതാരങ്ങളും ഒളിമ്പിക്സ് അസോസിയേഷനും ചേര്‍ന്ന് അദ്ദേഹത്തിന് സ്വീകരണവും നല്കുകയുണ്ടായി.