നാണക്കേടിന്റെ റെക്കോഡുമായി ശിവം ദുബെ
ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരിക്കുകയാണ് ശിവം ദുബെ. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ ഒരു ഓവറിൽ 34 റണ്‍സാണ് ദുബെ വഴങ്ങിയത്. ഇതോടെ ഒരു ടി20യില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായും മാറിയിരിക്കുകയാണ് ഈ ഇന്ത്യൻ താരം.
സ്റ്റുവര്‍ട്ട് ബ്രോഡാണ് നിലവിൽ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയ താരം. 2007 പ്രഥമ ടി20 ലോകകപ്പിൽ ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും ഇന്ത്യയുടെ യുവരാജ് സിങ് സിക്സര്‍ പറത്തിയിരുന്നു. 36 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ബ്രോഡിന് പിന്നിലാണ് ഇപ്പോൾ ദുബെയുടെ സ്ഥാനം. നാല് സിക്സും രണ്ട് ഫോറുമാണ് ദുബയുടെ ഓവറില്‍ പിറന്നത്. പിന്നാലെ സിംഗിളും നോബൗളും ആ ഓവറില്‍ തന്നെ ലഭിച്ചു.
ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ താരവും ദുബെ തന്നെ. സ്റ്റുവര്‍ട്ട് ബിന്നിയില്‍ നിന്നാണ് ദുബെ റെക്കോഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. 2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 26 റണ്‍സ് വഴങ്ങിയ സുരേഷ് റെയ്നയാണ് മൂന്നാം സ്ഥാനത്ത്.