രണ്ടാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്റർമിലാൻ
ഉഡിനെസെയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് ഇന്റർ മിലാൻ. ഈ ജയത്തോടെ ലീഗിൽ 2 അം സ്ഥാനത്താണ് മിലാൻ. ഒന്നാം സ്ഥാനത്തുള്ള യുവന്റസിനേക്കാൾ 3 പോയിന്റ് മാത്രം പുറകിലാണ് ഇപ്പോൾ അവർ. ലാസിയോ ആണ് മൂന്നാം സ്ഥാനത്ത്.
ലീഗിൽ കളിച്ച അവസാന മൂന്ന് മത്സരങ്ങളിലും സമനില വന്നതോടെ ഫോം നഷ്ടപ്പെട്ട ഇന്ററിന് നിലവിലെ ജയം നൽകുന്ന ആവേശം ചെറുതല്ല.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലുകാക്കു രണ്ട് ഗോളുകൾ നേടിയത്.
64 ആം മിനിറ്റിലും 71 ആം മിനിറ്റിലുമാണ് ഗോളുകൾ പിറന്നത്.