Foot Ball Top News

ജംഷെഡ്പൂരിനെതിരെ എടികെയ്ക്ക് ജയം: ലീഗിൽ ഒന്നാമത്

February 3, 2020

author:

ജംഷെഡ്പൂരിനെതിരെ എടികെയ്ക്ക് ജയം: ലീഗിൽ ഒന്നാമത്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ എടികെ ജംഷഡ്‌പൂരിനെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ജയിച്ചത്. ജയത്തോടെ കൊൽക്കത്ത ലീഗിൽ ഒന്നാമതെത്തി. തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നടത്തിയത്. റോയ് കൃഷ്ണ,ഗാര്‍സിയ എന്നിവരാണ് ഗോളുകൾ നേടിയത്. റോയ് കൃഷ്ണ ഇരട്ട ഗോളുകൾ നേടി. ജയത്തോടെ കൊൽക്കത്തയ്ക്ക് 30 പോയിന്റ് ആയി.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച എടികെ രണ്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി. പിന്നീട് രണ്ടാം പകുതിയിൽ ആണ് രണ്ട് ഗോളും പിറന്നത്. 59 ആം മിനിറ്റിൽ ഗാര്‍സിയ രണ്ടാം ഗോൾ നേടി ലീഡ് വീണ്ടും ഉയർത്തി. പിന്നീട് 75 ആം മിനിറ്റിൽ റോയ് കൃഷ്ണ രണ്ടാം ഗോൾ എടികെയ്ക്ക് വേണ്ടി നേടി. ജയത്തോടെ എടികെ ഗോവയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ഇന്നലത്തെ തോൽവി ജംഷെഡ്പൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായി.

Leave a comment