Tennis Top News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എട്ടാം തവണയും നേടിയത് ഈ താരമാണ്.

February 3, 2020

author:

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എട്ടാം തവണയും നേടിയത് ഈ താരമാണ്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എട്ടാം തവണയും നേടി നോവാക് ജോക്കോവിച്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്റെ കടുത്ത വെല്ലുവിളികളെ മറികടന്നാണ് സെര്‍ബിയയുടെ ലോക രണ്ടാം നമ്പര്‍ താരം കിരീടം കരസ്ഥമാക്കിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 6-4, 6-2, 3-6, 4-6 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് വിജയം നേടിയത്. ഇതോടെ ജാക്കോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി.

MELBOURNE, AUSTRALIA

ഒരുഫ്രഞ്ച് ഓപ്പണും അഞ്ച് വിംബിള്‍ഡണും മൂന്ന് യു എസ് ഓപ്പണും ജോക്കോവിച്ചിന്റെ അക്കൗണ്ടിലുണ്ട്. 26 കാരനായ തീമിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തിനാണ് മെല്‍ബണില്‍ ജോക്കോവിച്ച് തടയിട്ടത്. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തീം പരാജയപ്പെട്ടിരുന്നു.

Leave a comment