തായ്ലന്റിൽ ഇരട്ട കിരീടം നേടി ഇന്ത്യൻ താരം
ഐ ടി എഫ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യനായി ഇന്ത്യൻ താരം അങ്കിത റൈന.നാലാം സീഡായിരുന്ന ഫ്രഞ്ച് താരം ക്ലോ പക്വെറ്റിനെ നേരിട്ട സെറ്റുകൾക്കാണ് സിംഗിൾസ് ഫൈനലിൽ അങ്കിത പരാജയപ്പെടുത്തിയത്.
6-3, 7-5 എന്നതാണ് സ്കോർ നില.
ലോക റാങ്കിങ്ങിൽ 171 ആം സ്ഥാനത്താണ് നിലവിൽ അങ്കിത.
ഇന്നലെ നടന്ന ഡബിൾസ് ഫൈനലിലും അങ്കിത കിരീടം നേടി.
ഡച്ച് താരം ബിബിയാനെയായിരുന്നു അങ്കിതയുടെ സഖ്യം.
തായ് സഖ്യത്തെ 6-4, 6-2 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്.






































