Cricket Top News

വിമൻസ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി

February 2, 2020

author:

വിമൻസ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി

ത്രിരാഷ്ട്ര പരമ്പരയിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് തോൽവി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസാണ് നേടിയത്.
ഇന്ത്യക്കു വേണ്ടി സ്മൃതി മന്ദനാ 35 റൺസും ഹമൻപ്രീത് കൗർ 28 റൺസും നേടി പുറത്തായി.
4 വിക്കറ്റ് നേടിയ എലിസ് പെറിയാണ് ഇന്ത്യൻ ബാറ്റിങ്ങ് നിരയ തകർത്തെറിഞ്ഞത്.
ഓസ്ട്രേലിയക്കായി ടെയ്ല വ്ലാമിൻക്ക് മൂന്നു വിക്കറ്റുകൾ നേടി.

രണ്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എലിസ് പെറിയുടെ 45 റൺസിന്റെ പിൻബലത്തിൽ 4 വിക്കറ്റ് വിജയം സ്വന്തമാക്കി.
7 ബോളുകൾ ബാക്കി നിൽക്കേ 6 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ജയം നേടിയെടുത്തത്.
ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്വാദ് 2 വിക്കറ്റുകൾ വീഴ്ത്തി.

Leave a comment