Cricket Top News

അഞ്ചാം ടി20യിൽ ഇന്ത്യക്ക് ബാറ്റിങ്ങ്: കോഹ്‌ലിക്ക് വിശ്രമം, സഞ്ജു ടീമിൽ

February 2, 2020

author:

അഞ്ചാം ടി20യിൽ ഇന്ത്യക്ക് ബാറ്റിങ്ങ്: കോഹ്‌ലിക്ക് വിശ്രമം, സഞ്ജു ടീമിൽ

ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാനത്തെ ടി20 മൽസരം ഇന്ന് നടക്കും. മൗണ്ട്‌ മൗന്‍ഗാനുയയിൽ ഇന്ന് 12:20ന് ആണ് മൽസരം ആരംഭിക്കുക. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. കോഹ്‌ലിക്ക് വിശ്രമം നൽകി ഇന്ന് രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. സഞ്ജു സാംസൺ ഇന്ന് കളിക്കുന്നുണ്ട്.

നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ന് കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര തൂത്തുവാരാൻ സാധിക്കും. നാലാം മത്സരത്തിൽ രോഹിത് കളിച്ചിരുന്നില്ല. വില്യംസൺ ഇന്നും ടീമിൽ ഇല്ല. നാലാം മത്സരത്തിലും അദ്ദേഹം ഇല്ലായിരുന്നു, ടിം സൗത്തിയാണ് നായകൻ.

ന്യൂസിലാന്റ് (പ്ലേയിംഗ് ഇലവൻ): മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, ടിം സീഫെർട്ട് , റോസ് ടെയ്‌ലർ, ടോം ബ്രൂസ്, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, സ്കോട്ട് കുഗ്ഗെലിജൻ, ടിം സൗത്തി , ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ലോകേഷ് രാഹുൽ, സഞ്ജു സാംസൺ, രോഹിത് ശർമ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ഡ്യൂബ്, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, നവദീപ് സൈനി, യുശ്വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ

Leave a comment