ലാലിഗയിലെ ഒന്നാം സ്ഥാനം നിലനിർത്തി റയൽ മാഡ്രിഡ്
ചിര വൈരികളായ അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി ലാലിഗയിലെ ഒന്നാം സ്ഥാനം നിലനിർത്തി റയൽ മാഡ്രിഡ്.റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ വിജയം നേടിയത്.
മികച്ച രണ്ട് ഡിഫൻസീവ് ടീമുകളുടെ പോരാട്ടമായിരുന്നു ഇന്നലെ നടന്നത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് റയൽ വിജയ ഗോൾ നേടിയത്.
56 ആം മിനിറ്റിൽ ബെൻസീമയാണ് റയിലിന്റെ വിജയഗോൾ നേടിയത്.
വാല്വൊർദെ, മെൻഡി, വിനീഷ്യസ് തുടക്കിയ റയൽ താരങ്ങൾ മികച്ച പ്രകടനം നടത്തി.
ഈ വിജയത്തോടെ 49 പോയിന്റുകളാണ് റയൽ നേടിയത്.
6 പോയന്റ് കുറവിൽ ബാഴ്സയാണ് രണ്ടാം സ്ഥാനത്ത്.
36 പോയന്റ് മാത്രമുള്ള അത്ലറ്റിക്കോ നിലവിൽ 5 ആം സ്ഥാനത്താണ്.






































