Foot Ball Top News

മിനയുടെ മികവിൽ എവർട്ടന്റെ തിരിച്ചു വരവ്

February 2, 2020

author:

മിനയുടെ മികവിൽ എവർട്ടന്റെ തിരിച്ചു വരവ്

പ്രീമിയർ ലീഗിൽ എവർട്ടന് മിന്നുന്ന വിജയം.വാറ്റ്ഫോഡിനെ 2-3 നാണ് അവർ  വാറ്റ്ഫോർഡിനെ   പരാജയപ്പെടുത്തിയത്‌.
2 ഗോളുകൾക്ക് പിറകിൽ നിന്നതിനൊടുവിൽ എവർട്ടൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
യേരി മിന നടത്തിയ അവിസ്മരണീയ പ്രകടനമാണ് ടീമിന്റെ ജയത്തിൽ നിർണായകമായത്.

ഉജ്വലമായ തുടക്കമായിരുന്നു വാറ്റ് ഫോർഡ് ഹോം ഗ്രൗണ്ടിൽ നടത്തിയത്.
ആദ്യ പത്തു മിനിറ്റിൽ തന്നെ മസിനിയിലൂടെ ലീഡ് നേടിയ അവർ 42 ആം മിനിറ്റിൽ ലീഡ് ഉയർത്തി.
റോബർട്ടോ പെരേരയാണ് രണ്ടാം ഗോൾ നേടിയത്.
3 മിനിറ്റുകൾക്കുള്ളിൽ 2 തവണ മിന വാറ്റ്ഫോർഡ് വല കുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ മത്സരം സമനിലയിലായി.

രണ്ടാം പകുതിയിൽ എവർട്ടൻ വീണ്ടും തിരിച്ചടി നേരിട്ടു.
ഫാബിയൻ ഡെൽഫ് റെഡ് കാർഡ് കണ്ട് പുറത്തു പോയതോടെ അവസാന 20 മിനിറ്റിൽ 10 പേരുമായാണ് അവർ കളിച്ചത്.
അവസാന മിനിറ്റിൽ മോയിസ് കീനിന്റെ അസിസ്റ്റിൽ തിയോ വാൽക്കോട്ട് നേടിയ ഗോൾ പോയിന്റ് 3 ആയി ഉയർത്തി.
നിലവിൽ 33 പോയിന്റുമായി 9 ആം സ്ഥാനത്താണ് എവർട്ടൻ.
23 പോയിന്റുള്ള വാറ്റ്ഫോഡ് 19 ആം സ്ഥാനത്തും.

Leave a comment