Foot Ball Top News

കേരള ബ്ലാസ്റ്റേഴ്‍സിനെ ഗോൾ മഴയിൽ മുക്കി ചെന്നൈയിൻ എഫ് സി

February 2, 2020

author:

കേരള ബ്ലാസ്റ്റേഴ്‍സിനെ ഗോൾ മഴയിൽ മുക്കി ചെന്നൈയിൻ എഫ് സി

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തോൽവി. സ്വന്തം ഹോം ഗ്രൗണ്ടിൽ ഗോൾ മഴയിൽ മുക്കി ചെന്നൈയിൻ എഫ് സി. ഇന്നലെ ചെന്നൈയോട് തോറ്റതോടെ ഈ വർഷം കേരളം പ്ലേ ഓഫ് കാണാതെ പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് കേരളം തോറ്റത്. ഡിഫൻസിൽ വമ്പൻ പരാജയം ആയിരുന്നു ഇന്നലെ കേരളം.ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ എൽകോ ഷറ്റോറി സസ്‌പെൻഷനിൽ ആയിരുന്നതിനാൽ ബെഞ്ചിൽ സന്നിഹിതനായിരുന്നില്ല. അദ്ദേഹത്തിന് പകരം അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക് അഹമ്മദിന്റെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളത്തിലിറങ്ങിയത്. കൊച്ചിയിൽ ചെന്നൈക്കെതിരെ നടന്ന കഴിഞ്ഞ മത്സരങ്ങളിലെ ഫലങ്ങൾ ബ്ലാസ്റ്റേഴ്സിനാനുകൂലമായിരുന്നു. എന്നാൽ പുതിയ പരിശീലകന് കീഴിൽ മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈയിൻ എഫ്.സി ആ റെക്കോർഡുകളെല്ലാം തകർത്തു.

ചെന്നിയിൻ എഫ് സി മികച്ച പ്രകടനമാണ് ഇന്നലെ നടത്തിയത്. ആദ്യപകുതിയിൽ തന്നെ മൂന്ന്‌ ഗോളുകൾ നേടിയ ചെന്നൈ വ്യക്തമായ മുൻ‌തൂക്കം നേടി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ ചെന്നൈയുടെ റാഫേൽ ക്രിവെല്ലാരോയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് ഒന്നാം പകുതിയവസാനിക്കുന്നതിനു തൊട്ടു മുൻപ് നാല്പത്തിയഞ്ചാം മിനിറ്റിൽ റാഫേൽ ക്രിവെല്ലാരോയുടെ അസിസ്റ്റിൽ നെറിജസ് വാൽസ്കിസ് രണ്ടാമത്തെ ഗോൾ ചെന്നൈക്കായ് നേടി. ഒരു ചെറിയ ഇടവേള പോലും ബാക്കി വയ്ക്കാതെ ചെന്നൈയുടെ മൂന്നാമത്തെ ഗോളും പിറന്നു. അനിരുദ്ധ് ഥാപ്പയുടെ അസിസ്റ്റിൽ റാഫേൽ ക്രിവെല്ലാരോ ടീമിനായി മൂന്നാം ഗോൾ നേടി.

രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ഓഗ്‌ബെച്ചേ കേരളത്തിന് വേണ്ടി മൂന്ന് ഗോളുകൾ നേടി. 28 മിനിറ്റിനുള്ളിലാണ‌് ഒഗ‌്ബെച്ചെ ഹാട്രിക‌് നേടിയത്. ഈ പ്രകടനം ഒഴിച്ച് നിർത്തിയാൽ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനമാണ് നടത്തിയത്. 59,80,90+2 എന്നീ മിനിറ്റുകളിൽ ചെന്നൈ ബാക്കി മൂന്ന് ഗോളുകൾ കൂടി നേടി. ചെന്നൈയിന‌ുവേണ്ടി റാഫേല്‍ ക്രിവെല്ലെറോയും ലല്ലിയന്‍സുവാല ചങ‌്തെയും നെറിയുസ‌് വാല്‍സ‌്കിസും ഇരട്ടഗോ‌ളുകള്‍ നേടി.ജയത്തോടെ ചെന്നൈ അഞ്ചാം സ്ഥാനത്ത് എത്തി. 48,65,76 എന്നീ മിനിറ്റുകളിലാണ് കേരളം ഗോളുകൾ നേടിയത്.

Leave a comment