Foot Ball Top News

റെക്കോഡ് നേട്ടത്തിൽ ക്രി​സ്​​റ്റീ​ൻ സി​ൻ​ക്ലെ​യ​ർ

February 1, 2020

author:

റെക്കോഡ് നേട്ടത്തിൽ ക്രി​സ്​​റ്റീ​ൻ സി​ൻ​ക്ലെ​യ​ർ

അ​ന്താ​രാ​ഷ്​​ട്ര ഫു​ട്​​ബോൾ മത്സരങ്ങളുടെ ചരിത്രത്തിലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ​ സ്കോററായി മാറിയിരിക്കുകയാണ് കാ​ന​ഡ​യു​ടെ വ​നി​ത താ​രം ക്രി​സ്​​റ്റീ​ൻ സി​ൻ​ക്ലെ​യ​ർ.
2013 മുതല്‍ അമേരിക്കയുടെ അബി വാംബാച്ചിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തിയെഴുതപ്പെട്ടത്

കാനഡക്കായുള്ള തന്റെ 290ാം മ​ത്സ​ര​ത്തി​ലാ​ണ്​ 36 കാരിയായ സിൻക്ലെയർ റെക്കോർഡ് കുറിച്ചത്.
പോ​ർ​ചു​ഗ​ലി​ൽ ന​ട​ന്ന അൽ​ഗാ​ർ​വ്​ കപ്പിലൂടെ 16ാം വ​യ​സ്സി​ലാ​യി​രു​ന്നു ഇവരുടെ അ​ര​ങ്ങേ​റ്റം (2000 ത്തിൽ).
ക​ള​ത്തി​ലി​റ​ങ്ങി​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ​ നോർവെക്കെതിരെയാണ് ഇവർ ആദ്യ ഗോ​ൾ നേടിയത്.
ര​ണ്ട്​ ഒ​ളി​മ്പി​ക്​​സു​ക​ളി​ൽ​നി​ന്ന്​ 11 ഗോളുകൾ സിൻക്ലെയ​ർ അ​ഞ്ച്​ ലോ​ക​ക​പ്പു​ക​ളി​ൽ ഗോ​ള​ടി​ച്ച ര​ണ്ടു​പേ​രി​ൽ ഒ​രാ​ളാണ്.

Leave a comment