Cricket Top News

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

February 1, 2020

author:

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

ഇൻഡയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ട്യ പുറത്ത്. പണ്ഡതക്ക് പൂര്‍ണമായി മാച്ച്‌ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താരം ടീമിൽ നിൻ പുറത്തായത്. ന്യൂസിലന്ഡിനെതിരായ ഏകദിന പാരമ്പര്യത്തിൽ നിന്നും താരം നേരത്തെ പുറത്താക്കപ്പെട്ടിരുന്നു.  പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ ഹര്‍ദിക് പാണ്ഡ്യ മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഫിറ്റ്നസ് പരീക്ഷയിൽ തോൽക്കുകയായിരുന്നു.

താരം ബെംഗളൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ ചികിത്സകള്‍ നടത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ ആയിരുന്നു സർജറി. പരിക്ക് മൂലം പുറത്തായ താരത്തിൻറെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുമ്പോൾ പരിക്കും, ഫിറ്റ്നസും താരത്തിൻറെ തിരിച്ചുവരവിന് തിരിച്ചടിയാവുകയാണ്.

Leave a comment