ഇന്ത്യ ന്യൂസിലൻഡ് നാലാം ടി20 ഇന്ന് വെല്ലിംഗ്ടണിൽ
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ടി20 പരമ്പരയിലെ നാലാം ടി20 മൽസരം ഇന്ന് വെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടക്കും. അഞ്ച് മത്സരങ്ങൾ ഉണ്ടായിരുന്ന പാരമ്പരയിൽ ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കി. ബാക്കി ഉള്ള രണ്ട് മത്സരങ്ങൾ കൂടി ജയിച്ച പരമ്പരതൂത്തുവാരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ നാലും, അഞ്ചും മത്സരങ്ങൾ ജയിച്ച് നാണക്കേട് ഒഴിവാക്കാൻ ആകും ന്യൂസിലൻഡ് ശ്രമിക്കുക.

മൂണാണ് മത്സരത്തിൽ സീപ്പേരോവർ വരെ നീണ്ട് നിന്ന മത്സരത്തിൽ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.പരമ്പര സ്വന്തമാക്കിയ സ്ഥിതിക്ക് ഇത്തവണ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ടീമിൽ സഞ്ജു സാംസൺ ഉൾപ്പെടാൻ സാധ്യതുണ്ട്. മൂന്നാം മത്സരത്തിൽ പകരക്കാരനായി സഞ്ജു ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നു. നിർണായകമായ ഒരു ക്യാച്ച് പിടിക്കുകയും ചെയ്തിരുന്നു.