പി വി സിന്ധുവിന് പത്‌മഭൂഷന്‍
ബാഡ്മിന്റണിൽ ഇന്ത്യക്ക് മികച്ച നേട്ടം സമ്മാനിച്ച താരമാണ് പി വി സിന്ധു. നിരവധി റെക്കോഡുകൾ തന്റെ പേരിൽ സ്വന്തമാക്കിയ താരത്തിന് ഇപ്പോൾ ഇന്ത്യയുടെ വക ഒരു പുരസ്‌കാരം ലഭിച്ചു, ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്‌മഭൂഷൻ ആണ് സിന്ധുവിന് ലഭിച്ചത്. ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു. ഈ നേട്ടമാണ് താരത്തിന് പത്‌മഭൂഷൻ ലഭിക്കാൻ കാരണമായത്. രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും വട്ടത്തിലുള്ള ഒരു മുദ്രയും ആണ് പുരസ്‌കാരത്തിന് അർഹരായവർക്ക് ലഭിക്കുന്നത്. കൂടാതെ 2016 റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവുമാണ് സിന്ധു. 2015 ൽ അവർ പത്മശ്രീയും നേടിയിരുന്നു.
2019 ഓഗസ്റ്റ് 25 നു സ്വിറ്റ്സർലണ്ടിലെ ബാസിലിൽ നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ച് ലോക ചാമ്പ്യൻ ആയത്.2017ലും, 2018 ലും ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയുരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 2013 ൽ തന്നെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചിരുന്നു.