Foot Ball legends Top News

ഫുട്ബോള്‍ കാണികളെ ആനന്ദിപ്പിക്കാനുളളതെന്ന് ഓരോ നിമിഷവും വിശ്വസിച്ചവൻ

January 22, 2020

author:

ഫുട്ബോള്‍ കാണികളെ ആനന്ദിപ്പിക്കാനുളളതെന്ന് ഓരോ നിമിഷവും വിശ്വസിച്ചവൻ

അന്നൊരിക്കല്‍ ഒരു ലാലീഗ മാച്ച്… ഇടക്കെപ്പോഴോ ഒരു ത്രോക്കായി 2 ബോള്‍ ഗ്രൗണ്ടിലേക്ക് വരുന്നു…തന്റെ വലം കാല്‍ കൊണ്ട് പന്ത് പുറകിലേക്ക് ഉയര്‍ത്തി ഒരു ഇടം കാലന്‍ ബാക്ക് ഹീല്‍ ഷോട്ടിലൂടെ റൊണാള്‍ഡീഞ്ഞോ പന്ത് ബോള്‍ബോയുടെ കൈയിലെത്തിക്കെന്നു… അതിമനോഹരമായ ആ ദൃശ്യത്തിന്റെ ചാരുതയില്‍ അനന്ദമയിര്‍ കൊണ്ട കാണികള്‍ ഏണീറ്റ് നിന്ന് കൈയടിക്കുന്നു..അതായിരുന്നു ഡീഞ്ഞോ…ഫുട്ബോള്‍ കാണികളെ ആനന്ദിപ്പിക്കാനുളളതെന്ന് ഓരോ നിമിക്ഷവും വിശ്വാസിച്ച ഡീഞ്ഞോ…

കഥ തുടങ്ങുന്നത് പോര്‍ട്ടൊ അലെഗ്രെ എന്ന ചെറുപട്ടണത്തിലാണ്..ഗ്രിമിയോ ക്ളബിന്റെ അക്കാദമിയില്‍ കളിക്കുന്ന 9 വയസ്സ് മൂത്ത ചേട്ടനെ അനുകരിച്ച് തെരുവുകളില്‍ സുന്ദര ഫുട്ബോള്‍ കളിച്ച ഒരു ചെറു ബാലനില്‍ നിന്ന്…അമ്മയെ സഹായിക്കാന്‍ തനിക്കറിയാവുന്ന തന്റെ കുടുംബത്തിനറിയാവുന്ന ഏക ജോലിയായ ഫുട്ബോള്‍ കണ്ടെത്തിയ റോബര്‍ട്ടോയെന്ന സഹോദരന്‍…പരിക്കുകള്‍ കഥയെഴുതി അവസാനിപ്പിക്കുന്നതിന് മുമ്പ് ഗ്രീമിയോയുടെ ഏറ്റവും വലിയ പ്രോസ്പക്ട് ആയിരുന്നു റോബര്‍ട്ടോ.. ഡീഞ്ഞോയുടെ ആദ്യ കോച്ചും വഴിക്കാട്ടിയുമെല്ലാം റോബര്‍ട്ടോ ആയിരുന്നു . അതി മനോഹര ഫുട്ബോളിനെ പ്രണയിച്ച ആ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ ശിഷ്യന് പന്തിനെ പ്രണയിക്കാതിരിക്കാനാകില്ലല്ലോ…സഹോദരനെ പിന്‍തുടര്‍ന്ന് ഡീഞ്ഞോ ഗ്രീമിയോയിലെത്തി… ഒരു പട്ടണത്തിന്റെ ഗ്രീമിയോ എന്ന ക്ളബിന്റെ ഏറ്റവും പ്രശസ്തനായ വ്യക്തി ജനിക്കുകയായിരുന്നു…

കഥ തുടരുകയാണ്…. ബ്രസീലിനായി അണ്ടര്‍ 17 ലോകകപ്പില്‍ നടത്തിയ പ്രകടനത്തോടെ ഡീഞ്ഞോയെ തേടി ആഴ്സണലും യുണൈറ്റഡുമെല്ലാം എത്തി…എന്നാല്‍ റോണോ തിരഞ്ഞെടുത്തത് PSG യാണ് . യൂറോപ്പില്‍ വളരാന്‍ വേണ്ട സമയവും കളി സമയവും തനിക്കെത്തുക PSG യില്‍ നിന്നാകും എന്നയാള്‍ക്കറിയാമായിരുന്നു…കൂട്ടുകാരന്‍ ജിയോവാനി ബാഴ്സിലോണയെ തേടി പോയപ്പോള്‍ റോണോ PSG തിരഞ്ഞെടുത്തു…കഥ തുടരേണ്ടത് അങ്ങനെ ആയിരുന്നു …തുടക്കത്തിലെ ചില സ്റ്റാര്‍റ്റിങ്ങ് ട്രബിള്‍ മറികടന്ന ശേഷം ഡീഞ്ഞോ PSG കാണികളെ വിസ്മയിപ്പിച്ചു..അനല്‍ക്കെ ഒക്കോച്ച എന്നിവരുടെ ഒപ്പം ഒരു ലോകോത്തര മുന്നേറ്റനിര രൂപം കൊള്ളുകയായിരുന്നു..

പക്ഷേ ഡീഞ്ഞോയുടെ പ്രതിഭ പൂര്‍ണ്ണമാകാന്‍ വലിയൊരു ക്ളബ് വേണമായിരുന്നു. കാറ്റിലോണിയയുടെ മഹത്തായ ക്ളബ് തങ്ങളുടെ എക്കാലത്തെയും ശോചിനീയാവസ്ഥയിലായിരുന്നു..കിരീട നേട്ടങ്ങളില്ലാത്ത 5 വര്‍ഷങ്ങള്‍ കടന്ന് പോയിരുന്നു…2002-03 ല്‍ ആറാമതായാണ് ലീഗില്‍ ഫിനിഷ് ചെയെതത്… ബെക്കാമിനെ സൈന്‍ ചെയ്യാനുളള ശ്രമത്തില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിനോട് പരാജയപെടുകയും ചെയ്തു. ബാഴ്സയുടെ കണ്ണുകള്‍ റൊണാള്‍ഡീഞ്ഞോയില്‍ പതിഞ്ഞു….

ബാഴ്സയുടെ സുവര്‍ണ്ണ യുഗം ക്രൈഫിലോ പെപ്പിലോ മെസ്സിയിലോ എഴുതി തുടങ്ങാം… എങ്കിലും സുവര്‍ണ്ണയുഗത്തിന്‍െറ പൂര്‍ണ്ണത ആരംഭിച്ചത് ഡീഞ്ഞോയുടെ ബാഴ്സയിലേക്കുളള വരവോട് കൂടിയാണ്… ആദ്യ സീസണില്‍ ക്ളബിനെ ആറില്‍ നിന്ന് രണ്ടാമതെത്തിച്ച ഡീഞ്ഞോയുടെ അഞ്ച് സീസണുകള്‍ രണ്ട് ലാലീഗ , ഒരു യുസില്‍ , രണ്ട് സൂപ്പര്‍ കോപ്പ എന്നിവയുടെ കഥ പറഞ്ഞു…

207 മാച്ച് 94 ഗോള്‍സ് 69 അസിസ്റ്റ്സ്… ഡീഞ്ഞോയുടെ കഥ അതിലൂടെ മാത്രം വായിക്കാനാകില്ല… വിജയത്തിനും പരാജയത്തിനുമിടയിലുളള നേര്‍ത്ത കണ്ണിയാകുക…ഇതിഹാസങ്ങള്‍ ജനനം കൊള്ളുന്നതവിടെയാണ്… ബാഴ്സയില്‍ റോണോ എൈതിഹാസികത കൈവരിച്ചതവിടെയാണ്…അതൊരു ഗോളാകാം പാസ്സാകാം… ടൈറ്റ് സിറ്റുവേഷനില്‍ തുടങ്ങിയ ഒരു മുന്നേറ്റമാകാം…റൊണാള്‍ഡീഞ്ഞോ കളിക്കുമ്പോള്‍ ബാഴ്സക്ക് അവസാന നിമിക്ഷം വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു … ഓര്‍മ്മയില്ലേ പീറ്റര്‍ ചെക്കിനെതിരെ 20 വാരെ അകലെ നിന്ന് അടിച്ച ഗോള്‍… ചെല്‍സിയ പ്രോഗ്രസ്സ് ചെയ്തപ്പോഴും അവസാന നിമിക്ഷം വരെ ബാഴ്സക്ക് പ്രതീക്ഷ നല്‍കിയത് അവിടെ നിന്നാണ്…

ഓര്‍മ്മയിലെ വിയറാലിനെതിരെ ഉളള ബൈസിക്കിള്‍ ഗോള്‍…സെവിയക്കെതിരെ രണ്ട് പേരെ ഡ്രിബിള്‍ ചെയ്ത് നേടിയ മനോഹര ഗോള്‍…റൊണാള്‍ഡീഞ്ഞോയുളള ബാഴ്സക്ക് എന്തും സാധിക്കും എന്നയാള്‍ ഓര്‍മ്മപെടുത്തി കൊണ്ടിരുന്നു… 2005ല്‍ രണ്ട് ഗോള്‍ നേടുകയും മത്സരം ഒറ്റക്ക് നിയന്ത്രിക്കുകയും ചെയ്ത ഡീഞ്ഞോക്ക് ചിരവൈരികളും ബാഴ്സ ജഴ്സിയണിഞ്ഞവരെ വെറുപ്പോടെ കാണുകയും ചെയ്ത സാന്‍െറിയോ ബര്‍ണാബുവിലെ കാണികള്‍ സ്റ്റാന്‍റിങ്ങ് ഒവിയേഷനോടെ യാത്രയാക്കിയത്…ഇതിഹാസ താരം മറഡോണക്ക് മാത്രം കിട്ടിയ ബഹുമതിയാണത്…അവര്‍ക്കന്ന് കൈയടിക്കാതെ തിരികെ പോകാനാകുമായിരുന്നില്ല…കളികളത്തിലത് പോലെ വിസ്മയിപ്പിച്ചവന് എങ്ങനെ കൈയടിക്കാതിരിക്കാനാകും…“I will never forget this because it is very rare for any footballer to be applauded in this way by the opposition fans.” അയാള്‍ നേടിയ കിരീടങളേകാള്‍…ഇന്‍ഡിവിഡ്യുല്‍ അവാര്‍ഡുകളേകാള്‍ വാല്യു അതിനുണ്ടായിരുന്നു….

2005-06 സീസണില്‍ 26 ഗോളുകളും 23 അസിസ്റ്റുകളുമാണ് റൊണാള്‍ഡീഞ്ഞോ നേടിയത്…ബാഴ്സയെ വീണ്ടും യുസില്‍ ചാമ്പ്യന്‍മാരാക്കിയ റോണി ഫൈനലിന്റെ വിധി നിര്‍ണയിച്ച ഗോളിന്റെ അസിസ്റ്റും നേടി…ആ വര്‍ക്ഷം ബാഴ്സലോണയെ ലീഗ് ചാമ്പ്യന്‍മാരാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ച ഡീഞ്ഞോ ലോകഫുട്ബോളറായി തിരഞ്ഞെടുക്കപെട്ടു…

26 കാരനായ ഡീഞ്ഞോയുടെ ഫോം പക്ഷേ പതിയെ താഴുകയായിരുന്നു..അടുത്ത സീസണില്‍ ബാഴ്സയെ പുതിയൊരു ലെവലില്‍ എത്തിക്കുന്നതില്‍ റോണോ പരാജയപെട്ടു … എങ്കിലും സീസണില്‍ 24 ഗോളുകളും 14 അസിസ്റ്റും ഡീഞ്ഞോ നേടി..പരിക്കുകളും തടി കൂടിയതും തന്റെ അവസാന സീസണ്‍ ഡീഞ്ഞോക്ക് കയ്പേറിയതായി…അയാള്‍ കളികളത്തിന് നല്‍കിയ ആ വൈദ്യുകിത നക്ഷടപെട്ടിരുന്നു .. എന്നാല്‍ തന്റെ പിന്‍ഗാമിയെ വളര്‍ത്തുക എന്ന ദൗത്യം റോണി ഏറ്റെടുത്തിരുന്നു…മെസ്സിയെന്ന ചരിത്രതാരത്തിന്റെ മെന്ററായി അയാള്‍ മാറി..മെസ്സിക്ക് കോണ്‍ഫിഡന്‍സ് നല്‍കുന്നതിലും അയാളുടെ പ്രതിഭയെ രാകി മിനുക്കുന്നതിലും ഡീഞ്ഞോയുടെ പങ്ക് നിസ്തുലമാണ്….മെസ്സിയുടെ ഉദയം കണ്ട ആ സീസണില്‍ തന്റെ പിന്‍ഗാമിക്ക് ബാറ്റണ്‍ കൈമാറി അയാള്‍ മിലാനിലേക്ക് പോയി…ഒരിക്കലും മറക്കാത്ത ഓര്‍മ്മകളായി…

ക്രൈഫിനും മെസ്സിക്കും കുബാലക്കുമൊപ്പം ബാഴ്സയുടെ ചരിത്രത്തിലെ എക്കാലത്തെയും സ്വാധീനിക്കപെട്ട താരങ്ങളില്‍ റൊണാള്‍ഡീഞ്ഞോയുണ്ടാകും. അത് കൊണ്ട് തന്നെയാണ് മോശമൊരു സീസണ് ശേഷവും റോണോയുടെ വിടവാങ്ങലില്‍ കാറ്റലിയന്‍ ജനതയാകെ… ലോകമെങ്ങും ബാഴ്സയെ സ്നേഹിച്ചവരാകെ കണ്ണീരൊഴുക്കിയത്….

ഞാന്‍ പറഞ്ഞ് തുടങ്ങിയ കഥ ഇവിടെ തീരുകയാണ്..
Ronaldinho’s time at Barcelona will be remembered with a smile. The smile he put on our faces as fans of his and the smile that seemed permanently etched onto his face as he danced his way into legend.

That was Ronaldinho…….

Leave a comment