ഐആസ്എൽ: ഓഗ്‌ബെച്ചേയുടെ ഓൺ ഗോളിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവി
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജെംഷെഡ്പൂർ മൽസരത്തിൽ ജംഷഡ്‌പൂരിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ ജയിച്ചത്. ജംഷഡ്‌പൂർ ടാറ്റ സ്പോർട്സ് കോംപ്ലെസ് സ്റ്റേഡിയത്തിൽവച്ച് നടന്ന മത്സരത്തിൽ ഓഗ്‌ബെച്ചേയുടെ ഓൺ ഗോളിൽ ആണ് ജംഷഡ്‌പൂർ ജയിച്ചത്.തുടർച്ചയായ ജയങ്ങളുടെ മികവിൽ ഇറങ്ങിയ കേരളബ്ലാസ്റ്റേഴ്‌സിന് പക്ഷെ വിജയപാതയിൽ തുടരാനായില്ല.
മത്സരം ആരംഭിച്ച് ഒന്നാമത്തെ മിനിറ്റിൽ തന്നെ ജംഷദ്‌പൂർ എഫ്‌സിയുടെ ജോയ്‌നർ ലോറെൻകോക്ക് മഞ്ഞക്കാർഡ് കിട്ടി. മൊഹമദോ ജിന്നിങ്ങിനെതിരെ ചെയ്തതിനാണ് മഞ്ഞക്കാർഡ് ലഭിച്ചത്. പതിനൊന്നാം മിനിറ്റിൽ മെസ്സി ബൗളിയുടെ ഷോട്ട് ലക്‌ഷ്യം കണ്ടു. ആദ്യ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് പതിനൊന്നാം മിനിറ്റിൽ ഒരു ഗോളിന് മുന്നിലെത്തി.ഇരുപതാമത്തെ മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് റ്റിരിക്കു പകരം നരേന്ദർ ഗഹോൾട് ജംഷഡ്പൂരിനു വേണ്ടി കളത്തിലിറങ്ങി. മുപ്പത്തിയൊമ്പതാം മിനിറ്റിൽ എയിറ്റർ മൺറോയുടെ അസിസ്റ്റിൽ നോ അക്കോസ്റ്റ ജാംഷെഡ്പൂരിനായി സമനില ഗോൾ നേടി. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് നാല്പത്തിയഞ്ചാം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്യാപ്റ്റൻ ബർത്തലോമി ഒഗ്‌ബെച്ചെയ്ക്ക് മഞ്ഞക്കാർഡ് കിട്ടി. ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയിൽ അൻപത്തിയാറാം മിനിറ്റിൽ ജെസ്സലിന്റെ അസിസ്റ്റിൽ ഓഗ്‌ബെച്ചേ ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാമത്തെ ഗോൾ നേടി. എഴുപത്തിയഞ്ചാം മിനിറ്റിൽ ജംഷെഡ്പൂരിന് പെനാലിറ്റി ചാൻസ് ലഭിച്ചു. അവസരം കൃത്യമായി വിനയോഗിച്ച സെർജിയോ കാസ്റ്റൽ ജാംഷെഡ്പൂരിനു വേണ്ടി സമനിലഗോൾ നേടി. എണ്പത്തിയേഴാം മിനിറ്റിൽ സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് സ്വന്തം വലയിൽ ബോൾ എത്തിച്ചു. ഓഗ്‌ബെച്ചേ നേടിയ ഗോളിന്റെ പിൻബലത്തിൽ ജംഷെഡ്പൂർ കളിയിൽ മുന്നിലെത്തി. പിന്നീട് സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.






































