ഐഎസ്എൽ: ചെന്നൈയിൻ എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപതാം മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം ആരംഭിക്കുന്നത്. രണ്ട് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ചെന്നൈയിൻ എഫ് സി ടീമിൽ ഒരു മാറ്റം ആണ് ഉള്ളത്. ആൻഡ്രൂ ടീമിൽ ഇടം നേടി. ആൻഡ്രുവിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. നോർത്ത് ഈസ്റ്റ് ടീമിൽ നാല് വ്യത്യാസങ്ങൾ ആണ് ഉള്ളത്.
ഈ സീസണിൽ ഏറ്റവും മോശം പ്രകടനത്തോടെ പോയിന്റ് നിലയിൽ ഏറ്റവും താഴെ ഉള്ള ടീമുകൾ തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്.നിലവിൽ 11 കളികളിൽ നിന്ന് 12 പോയിന്റുമായി അവർ എട്ടാം സ്ഥാനത്താണ്. പത്ത് കളികളിൽ നിന്ന് 11 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്.






































