ഐഎസ്എൽ: ഇന്ന് ചെന്നൈയിൻ എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപതാം മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം ആരംഭിക്കുന്നത്. ഈ സീസണിൽ ഏറ്റവും മോശം പ്രകടനത്തോടെ പോയിന്റ് നിലയിൽ ഏറ്റവും താഴെ ഉള്ള ടീമുകൾ തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്. പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച രണ്ട് ടീമുകൾക്കും ഇന്ന് ജയിച്ച് അഭിമാനം കാക്കാൻ ആകും ഇറങ്ങുന്നത്.
ഈ സീസണിൽ തുടക്കം മുതൽ മോശം പ്രകടനം നടത്തുന്ന ചെന്നൈയിൻ എഫ് സിക്ക് പുതിയ പരിശീലകൻ എത്തിയിട്ടും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ അവർ ഹൈദരാബാദിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാകും ഇന്ന് ഇറങ്ങുക. നിലവിൽ 11 കളികളിൽ നിന്ന് 12 പോയിന്റുമായി അവർ എട്ടാം സ്ഥാനത്താണ്. പത്ത് കളികളിൽ നിന്ന് 11 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്. ഈ സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ടീമാണ് നോർത്ത് ഈസ്റ്റ്. സൂപ്പര്‍താരം അസമോവ ഗ്യാന്‍ അണിനിരക്കുന്ന നോര്‍ത്ത് ഈസ്റ്റിന് താളം കണ്ടെത്താൻ സാധിക്കാതെ വന്നു. പരിക്കുമൂലം ഗ്യാനിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. അവസാന അഞ്ച് കളികളിൽ അവർക്ക് ഒരു ജയം പോലും ഇല്ല.






































