കേരള പ്രീമിയര്‍ ലീഗ്: കോവളം എഫ് സിക്കെതിരെ ഗോള്‍ഡന്‍ ത്രഡ്സിന് ജയം
തിരുവനന്തപുരം: കേരളം പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോള്‍ഡന്‍ ത്രഡ്സിന് ജയം . മറുപടിയില്ലാത്ത രണ്ട് ഗോളിന് അവർ കോവളം എഫ് സിയെ ആണ് തോൽപ്പിച്ചത്. ഇനങ്ങളെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മൽസരത്തിൽ ഗോൾഡൻ ത്രെഡ്‌സ് അനായാസ ജയമാണ് നേടിയത്. ലീഗിൽ രണ്ടാം ജയമാണ് ഇന്നലെ ഗോൾഡൻ ത്രെഡ്‌സ് സ്വന്തമാക്കിയത്. ജയത്തോടെ അവർ ഗ്രുപ്പിൽ മൂന്നാം സ്ഥാനത്ത് എത്തി.
ഗോൾഡൻ ത്രെഡിന് വേണ്ടി രണ്ട് ഗോളും നേടിയത് ഇസ്ഹാഖ് ആണ്. 45, 85 എന്നീ മിനിറ്റുകളിലാണ് ത്രെഡ്‌സ് ഗോളുകൾ നേടിയത്. അഞ്ചു മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് നിലവിൽ ഗോൾഡൻ ത്രെഡ്‌സിന് ഉള്ളത്.






































