ഐഎസ്എൽ: തുടർച്ചയായ നാലാം ജയം സ്വന്തമാക്കി ഒഡീഷ
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന ഒഡീഷ എഫ് സി ഹൈദരാബാദ് മൽസരത്തിൽ ഒഡീഷക്ക് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷ ജയിച്ചത്. തുടർച്ചയായ നാലാം ജയമാണ് ഒഡീഷ ഇന്നലെ നേടിയത്. ജയത്തോടെ ഒഡീഷ പ്ലേ ഓഫ് സാധ്യത നിലനിർത്തി. അരിഡെയ്ന്‍ സന്റാനയുടെ ഇരട്ട ഗോൾ ആണ് ഒഡീഷയെ വിജയത്തിൽ എത്തിച്ചത്. ഹൈദരാബാദിന് വേണ്ടി മാഴ്സലീഞ്ഞോ ആണ് ആശ്വാസ ഗോൾ നേടിയത്. ഈ സീസണിലെ ഹൈദരാബാദിൻറെ പത്താം തോൽവിയാണിത്.
മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഹൈദരബാദ് ഗോൾ നേടി. ആദ്യ ഗോൾ നേടി ലീഡ് നേടിയതോടെ ഒഡീഷ അക്ഷരാർത്ഥത്തിൽ ഞെട്ടി. അതിന് ശേഷം താളം കണ്ടെത്തിയ ഒഡീഷ പതിനഞ്ചാം മിനിറ്റിൽ ആദായ ഗോൾ നേടി സമനില നേടി. പിന്നീട് ആദ്യപകുതിയുടെ അവസാനം ഒഡീഷ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ഡിംപിള്‍ ഭഗത് ഒഡീഷ താരം അരിഡാനെ ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡ് ലഭിച്ചു. പിന്നീട് രണ്ടമ്മ പകുതിയിൽ പത്ത് പെരുമായിട്ടാണ് ഹൈദരാബാദ് കളിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തിയ ഹൈദരാബാദ് ഒഡീഷയെ ഗോൾ നേടാൻ സമ്മതിച്ചില്ല. മികച്ച ഡിഫൻസ് ആണ് ഹൈദരാബാദ് രണ്ടാം പകുതിയിൽ നടത്തിയത്. നിലവിൽ 13മത്സരങ്ങളില്‍ 21പോയിന്റുമായി ഒഡീഷ നാലാം സ്ഥാനത്താണ്.






































